ജീവനക്കാരില്ല; വലഞ്ഞ്​ ജില്ല ആശുപത്രിയിലെ രോഗികൾ

* ഡോക്ടറില്ലാത്തതിനാൽ സ്കാനിങ്​ യന്ത്രം പ്രവർത്തിപ്പിക്കാനാവുന്നില്ല പാലക്കാട്: ജില്ല ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലാതായതോടെ രോഗികൾ വലയുന്നു. ദിവസവും നൂറുകണക്കിന് രോഗികളാണ്​ ആശുപത്രിയിൽ എത്തുന്നത്​. സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിലെത്തുന്ന രോഗികൾ സ്​കാനിങ് ഉൾപ്പെടെ മറ്റ് പല പരിശോധനകൾക്ക് സമീപത്തെ സ്വകാര്യ ലാബുകളെയാണ്​ ആശ്രയിക്കുന്നത്​. ഇവിടെ സ്കാനിങ്​ യന്ത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡോക്ടറില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതിയാണ്​. കോവിഡ് പരിശോധനക്കും സമാന സ്ഥിതിയാണ്. പെട്ടെന്ന് ഫലം അറിയണമെങ്കിൽ സ്വകാര്യ ലാബുകാരെ ആശ്രയിക്കണം. സൂപ്പർ സ്പെഷാലിറ്റി വിഭാഗം ഉള്ളതിനാൽ പലപ്പോഴും രോഗ നിർണയത്തിന് സ്കാൻ ആവശ്യമായി വരാറുണ്ട്. സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഒരുവർഷത്തോളമായി ഡോക്ടറുടെ തസ്തിക ഒഴിഞ്ഞികിടക്കുകയാണ്​. പരസ്യം നൽകിയിട്ടും ആളുകളെ കിട്ടാനില്ലെന്ന്​ അധികൃതർ പറയുന്നു. കരാറടിസ്ഥാനത്തിലാണ് ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത്. ന്യൂറോളജിസ്റ്റ് തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.