സ്പോര്‍ട്സ് അക്കാദമി തെരഞ്ഞെടുപ്പ്

പാലക്കാട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾ, കോളജുകൾ, സ്പോര്‍ട്സ് അക്കാദമി എന്നിവയിലേക്കും ഓപറേഷന്‍ ഒളിമ്പിയ സ്കീമിലേക്കും പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്കായുള്ള ജില്ലതല തെരഞ്ഞെടുപ്പ് പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ മാര്‍ച്ച് ഏഴിന് നടത്തും. ഈ അധ്യയനവര്‍ഷം ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് സ്കൂള്‍ അക്കാദമി തെരഞ്ഞെടുപ്പിലും പ്ലസ് വണ്ണിലേക്കും ഡിഗ്രി ഒന്നാം വര്‍ഷത്തിലേക്കും ഈ വര്‍ഷം അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍, കോളജ് സ്പോര്‍ട്സ് അക്കാദമി തെരഞ്ഞെടുപ്പിലും പങ്കെടുക്കാം. താൽപര്യമുള്ളവര്‍ പഠിക്കുന്ന ക്ലാസ്, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മാര്‍ച്ച് ഏഴിന് രാവിലെ എട്ടിന് ജില്ലതല സെലക്​ഷന് എത്തണം. ബാസ്‌കറ്റ്ബാള്‍, നീന്തല്‍, ബോക്സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്​ലിങ്, തൈക്വാൻഡോ, സൈക്കിള്‍, ഹോക്കി, കബഡി, ഹാന്‍ഡ്ബാള്‍, നെറ്റ്ബാള്‍, ഖോഖോ, കനോയിങ്​, കയാക്കിങ്​, റോവിങ് എന്നിവയിലേക്കുള്ള സോണല്‍ സെലക്​ഷന്‍ മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ രാവിലെ എട്ടിന് എത്തണമെന്ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100, 9497145438.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.