ആന ഇടഞ്ഞത്​ പരിഭ്രാന്തി പരത്തി

കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂരത്തിന് പട്ടിശ്ശേരി വിഭാഗത്തിന്‍റെ ആഘോഷത്തോടൊപ്പം വന്ന . ഞായറാഴ്ച രാത്രി എട്ടോടെയാണ്​ ആന ഇടഞ്ഞത്. പഞ്ചായത്ത് സിവിൽ സ്റ്റേഷനു സമീപം പാപ്പാനെ അടുപ്പിക്കാതെ ഇടഞ്ഞുനിന്ന ആനക്ക്​ അമ്പല മൈതാനത്തുള്ള എലിഫന്‍റ സ്​ക്വാഡ് എത്തി കൂച്ചുവിലങ്ങിട്ടു. ചൂട് കാരണം ആനക്കുണ്ടായ ക്ഷീണമാണ് കുറുമ്പിന് കാരണമെന്ന് പറയുന്നു. പിന്നീട് ആനയെ എഴുന്നള്ളിപ്പിന് നിർത്താതെ കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.