മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി മുടങ്ങിയ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി മാർച്ച് നടത്തി. പയ്യനെടം റോഡ് നവീകരണമാണ് കുടിവെള്ളമെത്താത്തതിന്‍റെ പ്രശ്നമെങ്കിൽ ടാങ്കറിൽ വെള്ളം എത്തിക്കണമെന്നും കുടിവെള്ളം മുടങ്ങിയ സമയത്തുള്ള ബില്ലുകൾ ഒഴിവാക്കണമെന്നും റോഡ് പണി മുടങ്ങുന്ന തരത്തിലുള്ള പൈപ്പ് സ്ഥാപിക്കൽ നിർത്തലാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മാർച്ച് 20നകം പ്രശ്നപരിഹാര മാർഗങ്ങൾ ആരംഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി എൻ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എ. കുമാരൻ, ഐലക്കര മുഹമ്മദാലി, രാജീവ് നടക്കാവിൽ, എൻ. രവീന്ദ്രൻ, വി. പാലൻ, അനൂപ്, നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.