മണ്ണാർക്കാട്: പുലിശല്യം രൂക്ഷമായ പൊതുവപ്പാടത്ത് പുലിക്കൂട് സ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പൊതുവപ്പാടത്താണ് പുലിശല്യം ഒരു മാസമായി തുടരുന്നത്. നാല് ദിവസമായി പുലിയുടെ സാന്നിധ്യം സ്ഥിരമായി പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണാർക്കാട് ഡി.എഫ്.ഒ സുര്‍ജിത്തിന് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ നിവേദനം നല്‍കി. കഴിഞ്ഞ ദിവസം ടാപ്പിങ്ങിന് പോയ തൊഴിലാളികള്‍ പുലിയെ കണ്ട് ഭയന്നോടി വീണ് ഒരാൾക്ക് കാലിന് പരിക്കേറ്റിരുന്നു. സ്ഥലത്ത് പരിശോധന നടത്തി ആവശ്യമെങ്കില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാമെന്ന് ഡി.എഫ്.ഒ ഉറപ്പ് നല്‍കിയതായി ജനപ്രതിനിധികൾ പറഞ്ഞു. പുലിയുടെ സാന്നിധ്യം നിത്യസംഭവമായതോടെ ടാപ്പിങ് തൊഴിലാളികള്‍ ഭയത്താല്‍ ജോലിക്ക് പോവുന്നില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്‍റ് മേരി സന്തോഷ്, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം. നൗഫല്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സഹദ് അരിയൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സൻ ഇന്ദിര മാടത്തുമ്പുള്ളി, പഞ്ചായത്ത് അംഗം വിജയലക്ഷ്മി, വിശ്വേശ്വരി ഭാസ്കര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.