മണ്ണാർക്കാട്: ജില്ല റെസ്‌ലിങ് അസോസിയേഷൻ സബ് ജൂനിയർ പുരുഷ-വനിത റെസ്‌ലിങ് ചാമ്പ്യൻഷിപ് വെള്ളിയാഴ്ച മണ്ണാർക്കാട്ട് നടക്കും. ഫ്രീ സ്റ്റൈൽ, ഗ്രീക്കോ -റോമൻ വിമൺ റെസ്‌ലിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എം.ഇ.എസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ എട്ടിന് ശരീരഭാര നിർണയത്തിനായി എത്തണം. മാർച്ച് മൂന്ന് മുതൽ അഞ്ചുവരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഗുസ്തി ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. 2005, 2006 വർഷങ്ങളിൽ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9947818884, 9447526226.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.