സി.ഡി.എസ് ഭരവാഹികൾ ചുമതലയേറ്റു

പട്ടാമ്പി: നഗരസഭ കുടുംബശ്രീ പുതിയ . ചെയർപേഴ്സനായി പി. ഗീത, വൈസ് ചെയർപേഴ്സനായി പി. ആസ്യ എന്നിവരാണ് ചുമതലയേറ്റത്. നഗരസഭ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിട്ടേണിങ് ഓഫിസർ എം.എസ്. കാലാവതി സത്യ വാചകം ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ പി. വിജയകുമാർ, കെ.ടി. റുഖിയ, എൻ. രാജൻ, പി.കെ. കവിത, പി. ആനന്ദവല്ലി, നഗരസഭ കക്ഷി നേതാക്കളായ കെ.ആർ. നാരായണ സ്വാമി, സി.എ. സാജിത്, നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ഇ. നാസിം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.