അപകട വളവിൽ കണ്ണാടി സ്ഥാപിച്ചു പഞ്ചായത്തംഗം

അപകട വളവിൽ പഞ്ചായത്തംഗം സ്വന്തം ചെലവിൽ കണ്ണാടി സ്ഥാപിച്ചു പത്തിരിപ്പാല: അപകട വളവിൽ ഓണറേറിയത്തിൽ നിന്നുള്ള തുക ഉപയോഗിച്ച്​ അപകട വളവിൽ കണ്ണാടിസ്ഥാപിച്ച് പഞ്ചായത്തംഗം. നാലാം വാർഡ്​ അംഗം ഷെഫീന നജീബാണ് കമ്പനിപ്പടി-കറുകംപാറ റോഡിലെ അപകട വളവിൽ കോൺവെക്​സ് സ്ഥാപിച്ചത്. ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായതോടെയാണ് യാത്രക്കാരുടെ പരാതിയെ തുടർന്ന് കണ്ണാടിസ്ഥാപിച്ചത്. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ഷെഫീന നജീബ് അധ്യക്ഷത വഹിച്ചു. എ.എ. ശിഹാബ്, ഹമിദ്, അബൂതാഹിർ, ആഷിഫ്, സതീഷ്, ശ്രീജ, സ്വപ്ന, ഷൈനി, എസ്.ജെ എൻ. നജീബ്, ചെമ്പകവല്ലിഎന്നിവർ സംസാരിച്ചു. ചിത്രം. PEW PTPL 2 കമ്പനിപ്പടി കറുകംപാറ റോഡിൽ സ്ഥാപിച്ച കണ്ണാടി പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.