ലോക മാതൃഭാഷ ദിനം - കൈയെഴുത്ത് മത്സരം

ലോക മാതൃഭാഷ ദിനം: കൈയെഴുത്ത് മത്സരം പാലക്കാട്: ഈ വര്‍ഷത്തെ ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി കൈയെഴുത്ത് മത്സരം നടത്തുന്നു. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ മലയാളത്തിലെ ഏതെങ്കിലും കവിത ഒരു പേപ്പറില്‍ പകര്‍ത്തിയെഴുതി മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോടെ കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ക്ക് ഫെബ്രുവരി 19നകം നൽകണം. ഏറ്റവും നല്ല കൈയക്ഷരത്തിന്റെ ഉടമക്ക്​ പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. --------------------------- വാഹന ഗതാഗത നിയന്ത്രണം പാലക്കാട്: ഫെബ്രുവരി 18 മുതല്‍ പാലക്കാട്- പൊള്ളാച്ചി പൊതുമരാമത്ത് വകുപ്പ് റോഡില്‍ (എസ്.എച്ച് 52) കൊഴിഞ്ഞാമ്പാറ ജങ്​ഷനില്‍ കലുങ്ക് നിര്‍മാണവും ഡ്രൈനേജ് നിര്‍മാണവും ആരംഭിക്കുന്നതിനാല്‍ ലോറി ഉള്‍പ്പെടെ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി അസി. എൻജിനീയർ അറിയിച്ചു. ഒരു വശത്തുകൂടി മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ. പാലക്കാട്ടുനിന്ന്​ വരുന്ന വാഹനങ്ങള്‍ അത്തിക്കോട് ജങ്​ഷനില്‍നിന്നും പൊള്ളാച്ചിയില്‍നിന്ന്​ വരുന്ന വാഹനങ്ങള്‍ വണ്ണാമട ജങ്​ഷനില്‍നിന്നും തിരിഞ്ഞുപോക​ണം. --------------------- മസ്റ്ററിങ് സമയം നീട്ടി പാലക്കാട്: 2019 ഡിസംബര്‍ 31 വരെയുള്ള കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണം. മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവർക്ക്​ അക്ഷയ കേന്ദ്രം മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താനും കിടപ്പു രോഗികൾക്ക്​ ഹോം മസറ്ററിങ് നടത്താനും 28 വരെയാണ് അനുവദിച്ചത്​. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ല തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0491 2522599. --------------------- റെയില്‍വേ ക്രോസിങ്​ ഗേറ്റുകള്‍ അടച്ചിടും പാലക്കാട്: അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ പട്ടാമ്പി, പള്ളിപ്പുറം റെയില്‍വേ ക്രോസിങ്​ ഗേറ്റുകള്‍ ഫെബ്രുവരി 20ന് വൈകീട്ട് അഞ്ച്​ മുതല്‍ ഫെബ്രുവരി 21ന് രാത്രി 10 വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷനല്‍ എൻജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കൊപ്പം- മുതുതല റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.