പുതുനഗരം: പുതുനഗരം- കൊടുവായൂർ പ്രധാന റോഡരികിലെ ഓടകൾക്ക് സ്ലാബുകൾ ഇല്ലാത്തതിനാൽ വാഹനാപകടങ്ങൾ വർധിച്ചതായി നാട്ടുകാർ. പൊതുമരാമത്ത് വകുപ്പ് 20 ശതമാനം ഓടകളിൽ മാത്രമാണ് കോൺക്രീറ്റ് നടത്തി സ്ലാബുകൾ സ്ഥാപിച്ചിട്ടുള്ളത്. ഭൂരിഭാഗം പ്രദേശത്തും സ്ലാബ് ഇല്ലാത്തത് രാത്രി ഇരുചക്രവാഹനങ്ങളും വഴിയാത്രക്കാരും കുടുങ്ങാൻ വഴിവെക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഓടകളിൽ സ്ലാബുകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നു. PEW-KLGD PEW-KLGD സ്ലാബുകൾ തകർന്ന പുതുനഗരം- കൊടുവായൂർ റോഡിൽ ഓടക്കരികിലെ നികത്താത്ത കെ.എസ്.ഇ.ബി കേബിൾ കുഴി മത്സ്യ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ചു പുതുനഗരം: മത്സ്യ ലോറി നിയന്ത്രണംതെറ്റി വഴിയരികിൽ നിർത്തിയിരുന്ന വണ്ടികളിൽ ഇടിച്ചു. തമിഴ്നാട്ടിൽനിന്ന് മത്സ്യവുമായി പുതുനഗരം മാർക്കറ്റിലെത്തിയ കണ്ടെയ്നർ ലോറിയാണ് ബുധനാഴ്ച പുലർച്ചെ മാർക്കറ്റിനകത്തേക്ക് തിരിക്കുന്നതിനിടെ നിയന്ത്രണംതെറ്റി റോഡരികിലെ രണ്ട് മൊപ്പെഡുകളിൽ ഇടിച്ചത്. ചാറ്റൽ മഴയിൽ ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് ഡ്രൈവർ പറഞ്ഞു. കാൽനടക്കാരും മൊപ്പെഡിനരികിൽ നിന്നവരും ഓടിമാറിയതിനാൽ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. റോഡരികിലെ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.