പാലക്കാട്: നഗരത്തോട് ചേർന്ന യാക്കര-തിരുനെല്ലായി റോഡ് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. യാക്കര മുതൽ തങ്കം ആശുപത്രി വരെ ഒരു ഭാഗത്ത് ടാറിങ്ങും മറുഭാഗത്ത് ഇൻറർലോക്ക് പതിച്ച് ബലപ്പെടുത്തിയുമാണ് നവീകരണം. ആശുപത്രി മുതൽ തിരുനെല്ലായി വരെ ടാറിങ്ങും നടത്തും. നിലവിലെ ടാറിങ് പൂർണമായി പൊളിച്ചുമാറ്റി നിലം ലെവൽ ചെയ്താണ് പാത നവീകരിക്കുന്നത്. കൊടുന്തിരപ്പുള്ളി, മേഴ്സി കോളജ്, കല്ലേക്കാട് ഭാഗത്തുള്ളവർക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ യാക്കരയിലെത്താൻ ഇതുവഴി കഴിയും. പൊതുമരാമത്ത് വകുപ്പ് നാലുകോടി രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്. റോഡിന് ഇരുവശവും മാലിന്യം തള്ളൽ പതിവാണ്. ആൾതാമസം ഇല്ലാത്ത തിരുനെല്ലായി മുതൽ ആശുപത്രി വരെയാണ് മാലിന്യം തള്ളുന്നത്. പാത നവീകരിക്കുന്നതിനൊപ്പം മാലിന്യമുക്തമാക്കാനുള്ള നടപടിയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (പടം pew pkd yakkar road. നവീകരണ പ്രവൃത്തി ആരംഭിച്ച യാക്കര-തിരുനെല്ലായി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.