തൃത്താല: വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ അറ്റകുറ്റപ്പണി വിലയിരുത്താൻ മെട്രോമാൻ ഇ. ശ്രീധരൻ എത്തി. പാർശ്വഭിത്തി നിർമാണം നീളുന്നതിലുള്ള ആശങ്ക പരിസരവാസികൾ അദ്ദേഹവുമായി പങ്കുവെച്ചു. ഏപ്രൺ നിർമാണം പകുതി ബാക്കിയാണ്. ഷട്ടറുകളുടെ ഗിയർബോക്സ് മാറ്റി സ്ഥാപിക്കുന്നതും വയറിങ്ങും ഭാഗികമായി മാത്രമേ പൂർത്തികരിച്ചിട്ടുള്ളൂ. പാലത്തിലെ വിളക്കുകളുടെ അറ്റകുറ്റപ്പണിയും ചെയ്യാനുണ്ട്. വിഷയം വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. എഫ്.ഒ.ബി ഭാരവാഹികളായ ഡോ. രാജൻ ചുങ്കത്ത്, രാജേഷ് കവളപ്പാറ എന്നിവരും ഒപ്പമുണ്ടായിരുന്നു. Pew ank(ശ്രീധരന്‍) ഇ. ശ്രീധരന്‍ വെള്ളിയാങ്കല്ലില്‍ സന്ദർശനത്തിനെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.