തച്ചമ്പാറ: ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്പോർട്സ് അക്കാദമിക്ക് അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ശിലയിട്ടു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. ജനകീയ സഹകരണത്തോടെ രൂപവത്കരിക്കുന്ന അക്കാദമിയുടെ നിർമാണ നിധിയിലേക്ക് മാനേജർ വത്സൻ മഠത്തിൽ ആദ്യ ഗഡുവായി നൽകിയ രണ്ട് ലക്ഷം രൂപ എം.എൽ.എ ഏറ്റുവാങ്ങി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ജോർജ് തച്ചമ്പാറ, പഞ്ചായത്ത് അംഗം ബിന്ദു കുഞ്ഞിരാമൻ, പി.ടി.എ ഭാരവാഹികളായ ഷാജു ജേക്കബ്, രവി മൂർക്കൻചോല, പ്രിൻസിപ്പൽ വി.പി. ജയരാജൻ, ഹെഡ്മാസ്റ്റർ ബെന്നി കെ. ജോസ്, എം.എൻ. രാമകൃഷ്ണപിള്ള, സുരേന്ദ്രൻ, എം. രാമചന്ദ്രൻ, സി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 15 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന അക്കാദമിയിൽ ബാസ്കറ്റ്ബാൾ, വോളിബാൾ, ത്രോബാൾ, ക്രിക്കറ്റ് തുടങ്ങി പത്തോളം ഗെയിമുകളിൽ പരിശീലനം ഒരുക്കും. ഈ അധ്യയനവർഷം തന്നെ പ്രവർത്തനസജ്ജമാക്കാനാണ് തീരുമാനം. പടം) KLKDSports തച്ചമ്പാറ ദേശബന്ധു സ്പോർട്സ് അക്കാദമിക്ക് അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ശിലയിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.