പാലക്കാട്: കേരള പ്രദേശ് കോൺഗ്രസ് മൈനോരിറ്റി ഡിപ്പാർട്മെന്റ് ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ പി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എച്ച്. മുബാറക്, പി.എം. മുഹമ്മദാലി, എം.എസ്. അബ്ദുൽ ഖുദ്ദൂസ്, കെ.എം. അബ്ദുൽ ഖാദർ, അഡ്വ. മുഹമ്മദ് റാഫി, എച്ച്. മുഹമ്മദ് നാസർ, മുഹമ്മദ് അബ്ദുൽ ഖാദർ മാസ്റ്റർ, ജോസ് കൊട്ടാരം, ഷക്കീർ എലപ്പുള്ളി, ഷാജഹാൻ എലപ്പുള്ളി, ജമീല റഷീദ്, അബു, വഹീദ, പി.കെ. അബ്ദുൽ നാസർ, ശരീഫ് കൽമണ്ഡപം, റഷീദ് കള്ളിക്കാട് എന്നിവർ സംസാരിച്ചു. (PEW PKD DCC. കേരള പ്രദേശ് കോൺഗ്രസ് മൈനോരിറ്റി ഡിപ്പാർട്മെന്റ് ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു പോത്തുണ്ടി മേഖലയിൽ കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിൽ നെന്മാറ: പോത്തുണ്ടിയിലും പരിസര പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ വീടുകൾക്ക് സമീപമെത്തുന്നു. മാനുകളും മ്ലാവുകളുമാണ് വരുന്നത്. നാട്ടിൻപുറങ്ങളിൽ മാനുകളെത്തുന്നത് സുരക്ഷിതമല്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കൾ ഏറെയുള്ള ഇവിടെ മാനുകളുടെ ജീവന് ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം പഴതറക്കാടിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മ്ലാവിനെ കണ്ടിരുന്നു. ഉടൻ വനപാലകരെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ അവരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളം തേടിയും മറ്റും ഇറങ്ങുന്നതാണെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.