വെളിച്ചം പഠിതാക്കളുടെ ജില്ല സംഗമം

'വെളിച്ചം' പഠിതാക്കളുടെ ജില്ല സംഗമം പട്ടാമ്പി: ഐ.എസ്.എം സംസ്ഥാന സമിതിയുടെ 'വെളിച്ചം' അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി പഠിതാക്കളുടെ ജില്ല സംഗമം കെ.എൻ.എം മർകസുദ്ദഅ്​വ ജില്ല പ്രസിഡന്‍റ്​ അബ്ദുൽ അലി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കലാം ഒറ്റത്താണി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനതല പരീക്ഷയിൽ റാങ്ക് നേടിയ റുഖിയ്യ റസാഖിനെ ആദരിച്ചു. ഐ.എസ്.എം ജില്ല സെക്രട്ടറി സ്വാനി എടത്തനാട്ടുകര, 'വെളിച്ചം' ജില്ല കൺവീനർ ശരീഫ് അസ്ഹരി, ഇബ്രാഹീംകുട്ടി സലഫി, റമീസ്, നിസാർ ആലൂർ എന്നിവർ സംസാരിച്ചു. വിവാഹം കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ സുലൈമാൻ-ബൽക്കീസ് ദമ്പതികളുടെ മകൾ അർഷിദയും പെരിങ്ങോട്ടുകുറുശ്ശി നടുവത്തപ്പാറ തിരിക്കോട് വീട്ടിൽ ഷാഹുൽ ഹമീദ്-നൂർജഹാൻ ദമ്പതികളുടെ മകൻ ഉമർ ഫാറൂഖും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.