മാത്തൂർ: കൊയ്ത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മാത്തൂർ, പൊടിക്കുളങ്ങര പാടശേഖരങ്ങളിലെ ഏക്കർകണക്കിന് സ്ഥലത്തെ നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. വയൽ വരമ്പുകളും തകർത്തിട്ടുണ്ട്. ഇതിനാൽ വയലിൽ വെള്ളം കെട്ടിനിർത്താൻ പറ്റാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. വായ്പയെടുത്തത് തിരിച്ചടക്കാൻ വഴികാണാതെ ജീവിതം വഴിമുട്ടി നിൽക്കുകയാണെന്ന് കർഷകനായ മാത്തൂർ ആഗ്രഹാരം കടുങ്ങത്ത് വീട്ടിൽ ഗോപാലൻ പറഞ്ഞു. കർഷകരെ രക്ഷിക്കാൻ കൃഷി വകുപ്പും സർക്കാറും പഞ്ചായത്തും ഇടപെടണമെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷൻ ആവശ്യപ്പെട്ടു. PE- PRY - 1 മാത്തൂർ പൊടിക്കുളങ്ങര പാടശേഖരത്തിൽ കാട്ടുപന്നി നശിപ്പിച്ച നെൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.