ആഹ്ലാദ പ്രകടനം

പാലക്കാട്: സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷനല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭ യോഗം അംഗീകാരം നൽകിയതും 14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണും നിയമനരീതിയും സ്വാഗതം ചെയ്തു ജില്ല കോടതിക്ക് മുന്നിൽ എൻ.ജി.ഒ യൂനിയൻ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ. മഹേഷ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡന്‍റ്​ പി.കെ. രാമദാസ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ വി. ഉണ്ണിക്കൃഷ്ണൻ, ജില്ല സെക്രട്ടേറിയേറ്റ്​ അംഗങ്ങളായ സുകു കൃഷ്ണൻ, കെ. പരമേശ്വരി, ജില്ല കമ്മിറ്റി അംഗം ജി. സുധാകരൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി ആർ. സജിത്ത് സ്വാഗതവും ജോയൻറ് സെക്രട്ടറി എം.കെ. സജീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.