താൽക്കാലിക നിയമനം

പാലക്കാട്: കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി മാനേജ്‌മെന്‍റ്​ കമ്മിറ്റി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ശുചീകരണതൊഴിലാളി തസ്തികയില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരും ഏഴാം ക്ലാസ് പാസായവരുമായിരിക്കണം. കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താൽപര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ഫോണ്‍നമ്പര്‍, ആധാര്‍കോപ്പി, വയസ്സ്​, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 14ന് വൈകീട്ട് അഞ്ചിനകം തപാല്‍ മുഖേനയോ, നേരിട്ടോ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 252930.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.