ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കണം

മുണ്ടൂർ: തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും പഞ്ചായത്ത് - ജില്ല തലങ്ങളിൽ നിരീക്ഷണ സമിതി രൂപവത്കരിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയാറാവണമെന്ന് കർഷക കോൺഗ്രസ്​ മലമ്പുഴ നിയോജക മണ്ഡലം കമ്മറ്റി. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. സി സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ഐക്യവേദി ജില്ല ചെയർമാൻ ബോബൻ മാട്ടുമന്ത മുഖ്യപ്രഭാഷണം നടത്തി. ഇ.എം. ബാബു, എൻ. രവീന്ദ്രൻ വളളിക്കോട്, എൻ. രാധാകൃഷ്ണൻ, പി.വി. പങ്കജാക്ഷൻ, സി.വി വിജയൻ, കെ.ജി സുകുമാരൻ, ടി.എ. അബൂബക്കർ , കെ.കെ രാമകൃഷ്ണൻ, സി. സജിത്, മണികണ്ഠൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.