കൊല്ലങ്കോട്: മാവിൽ ഇലപ്പേൻ-തേനടി ശല്യം വ്യാപകമായതോടെ കാർഷിക സർവകലാശാലയിലെ വിദഗ്‌ധർ മുതലമടയിൽ പരിശോധനക്കെത്തി. മഴയുടെ വ്യതിയാനത്തെത്തുടർന്ന് മാവ് പൂക്കാൻ വൈകിയതും രാത്രിയിലെ തണുപ്പുമാണ് കീടങ്ങൾ പെരുകാൻ ഇടയാക്കിയതെന്ന് സംഘം വിലയിരുത്തി. വിളകൾക്കു വേണ്ട പോഷണം ലഭിക്കാത്തതുമൂലമാകാം കായ പിടിക്കാത്തതെന്നാണ് പ്രാഥമിക നിഗമനം. കീടങ്ങൾക്കെതിരെ മരുന്നുപ്രയോഗം നടത്തുന്നുണ്ടെങ്കിലും മിക്ക കർഷകരും ശാസ്ത്രീയമായി കീടനിയന്ത്രണങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല. മാവിന് വേണ്ട പോഷകങ്ങളിൽ ചാണകം മാത്രമാണ് ഭൂരിഭാഗം തോട്ടങ്ങളിലും നൽകിയിട്ടുള്ളതെന്ന് വിദഗ്‌ധർ കണ്ടെത്തി. മേഖലയിലെ മഴയുടെ അളവ് ചുള്ളിയാർ, മീങ്കര ഡാമുകളിലെ മഴമാപിനിയിൽനിന്ന് എടുത്ത സംഘം അതുകൂടി വിലയിരുത്തിയേ അന്തിമ കാരണങ്ങൾ വ്യക്തമാക്കൂ. ഇതിനിടെ കീടബാധ സംബന്ധിച്ച് ചീഫ് സെക്രട്ടറി പ്രിൻസിപ്പൽ കൃഷി ഓഫിസറോട് റിപ്പോർട്ട് തേടി. കീടരോഗ വിദഗ്‌ധ വിഭാഗം തലവൻ ഡോ. മണി ചെല്ലപ്പൻ, അസി. പ്രൊഫ. ഡോ. ബെറിൻ പത്രോസ് എന്നിവരാണ് പുളിയങ്കണ്ടി, വെള്ളാരങ്കടവ്, കുണ്ടിലക്കുളമ്പ് എന്നിവിടങ്ങളിലെ വിവിധ തോട്ടങ്ങൾ സന്ദർശിച്ചത്. ചൊവ്വാഴ്ച നാവിളിൻതോട്, ചെമ്മണാമ്പതി, ചപ്പക്കാട് മേഖലകളിലെ മാവിൻതോട്ടങ്ങളിൽ കൊല്ലങ്കോട് കൃഷി അസി. ഡയറക്ടർ ജാനറ്റ് ഡാനിയൽ, മുതലമട കൃഷി ഓഫിസർ സി. അശ്വതി എന്നിവരും സന്ദർശനം നടത്തിയിരുന്നു. PEW-KLGD കാർഷിക സർവകലാശാല വിദഗ്ധൻ ഡോ. ബെറിൻ പത്രോസ് മുതലമടയിലെ മാവിൻ തോട്ടം പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.