ALERT മാങ്കുറുശി: കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിച്ചിട്ടും നടപടിയെടുക്കാൻ കൂട്ടാക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി കർഷകർ. മാങ്കുറുശിയിലും പരിസരങ്ങളിലും നിരവധി കർഷകരുടെ നെൽകൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നികൾ നശിപ്പിച്ചത്. കാട്ടുപന്നികളെ വെടിവെച്ചിടാൻ സർക്കാർ നിയമമുണ്ടങ്കിലും പാലിക്കാൻ അധികൃതർ തയാറാകുന്നില്ല. വെടി വെക്കാൻ ആളില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ആളില്ലെങ്കിൽ കർഷകരോട് പറഞ്ഞാൽ ഇവയെ പിടികൂടാം എന്ന് കർഷകർ പറയുന്നു. മാങ്കുറുശി അരയംകുന്ന് പാടശേഖരത്തിലെ പാടശേഖര സമിതി പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാറിന്റെ അരയേക്കർ നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. കൊയ്തെടുക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കവെയാണ് സംഭവം. കഴിഞ്ഞ വർഷവും ഒരു ഏക്കർ നെൽകൃഷി കാട്ടുപന്നി നശിപ്പിച്ചിരുന്നു. 15000ത്തോളം രൂപ നഷ്ടം സംഭവിച്ചതായി കൃഷ്ണകുമാർ പറഞ്ഞു. എല്ലാ വർഷവും കൃഷി നശിക്കാറുണ്ടെന്ന് കർഷകർ പറഞ്ഞു. PEW PTPL 3 കാട്ടുപന്നി നശിപ്പിച്ച മാങ്കുറുശി അരയംകുന്ന് കൃഷ്ണകുമാറിന്റെ നെൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.