പട്ടാമ്പി: പെരുമുടിയൂർ പുതിയ ഗേറ്റിൽ പൂരത്തോടനുബന്ധിച്ച് റോഡരികിൽ കെട്ടിയ ജിലേബി-ഹൽവ സ്റ്റാളിലേക്ക് കാർ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു. ആറോളം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 5.45നാണ് പട്ടാമ്പിയിൽനിന്ന് കൊടുമുണ്ട ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ കച്ചവടക്കാരനും സാധനങ്ങൾ വാങ്ങാൻ വന്ന സ്ത്രീയും കുട്ടിയുമുൾപ്പടെ ആറ് പേർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. പരിക്കേറ്റവരെ പട്ടാമ്പിയിലെയും വാണിയംകുളത്തെയും സ്വകാര്യ ആശുത്രികളിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. PEWPTB 0232 പെരുമുടിയൂർ പുതിയ ഗേറ്റിൽ പൂരത്തോടനുബന്ധിച്ച് റോഡ് സൈഡിൽ കെട്ടിയ ജിലേബി-ഹൽവ സ്റ്റാളിലേക്ക് കാർ ഇടിച്ചുകയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.