സംപ്രേക്ഷണം നിരോധിച്ചതിൽ പ്രതിഷേധിച്ചു

പാലക്കാട്: മീഡിയ വൺ സംപ്രേക്ഷണം നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്​ ഭാരതീയ നാഷനൽ ജനതാദൾ ജില്ല കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. അഞ്ചു വിളക്കിൽ ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എ.എം. ഷിബു അധ്യക്ഷത വഹിച്ചു. സി.എം. കുഞ്ഞുമൊയ്തു, എ. വിൻസൻറ്, മഹിള ജനത സംസ്ഥാന സെക്രട്ടറി നൗഫിയ നസീർ, പി.ആർ. ഐശ്വര്യ എന്നിവർ സംസാരിച്ചു. PEW PKD JANATHDHAL. മീഡിയ വൺ സംപ്രേക്ഷണം നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്​ ഭാരതീയ നാഷണൽ ജനതാദൾ ജില്ല കമ്മിറ്റി നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.