ഗാന്ധിജി .......

ഒറ്റപ്പാലം: തോട്ടക്കര മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും കോൺഗ്രസ് പോഷക സംഘടനകളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കണ്ണംകോട് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും ദൃഢപ്രതിജ്ഞയും നടത്തി. ഒറ്റപ്പാലം മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പി. മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു. എൻ.കെ ശ്രീജേഷ്, എ. രാമനാരായണൻ, മോഹനൻ, എ. സരള കുമാരി, കെ.പി. വേണുഗോപാൽ, സി. ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.