കന്നുകാലികൾ നടുറോഡിൽ; നട്ടംതിരിഞ്ഞ് വാഹന യാത്രക്കാർ

പുതുനഗരം: കന്നുകാലികൾ നടുറോഡിൽ അലഞ്ഞുതിരിയുന്നത്​ വാഹനയാത്രക്കാരെ വലക്കുന്നു. 20ലധികം കാലികളാണ്​ രാപ്പകൽ ഭേദമ​ന്യേ പാലക്കാട് -മീനാക്ഷിപുരം അന്തർ സംസ്ഥാന പാതയിൽ അലഞ്ഞുതിരിയുന്നത്. ഇതുകാരണം ആഴ്ചയിൽ 10 വാഹനാപകടങ്ങളെങ്കിലും നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹനയാത്രികരാണ്​ മിക്കപ്പോഴും അപകടത്തിൽ പെടുന്നത്​. ഇറച്ചി വിൽപനക്കാരാണ് കന്നുകാലികളെ അലത്തുതിരിയാൻ വിടുന്നതിൽ കൂടുതലും. നാട്ടുകാരുടെ പരാതിയെ തുടർന്ന് പുതുനഗരം പൊലീസ് ഇവരെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. റോഡിൽ അലയാൻ വിടുന്ന കന്നുകാലികളെ പിടിച്ചുകെട്ടി നിയമ നടപടിയെടുക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. PEW-KLGD പുതുനഗരം ടൗണിൽ റോഡിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.