അലനല്ലൂർ: ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി. തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളിനു സമീപത്തെ കൊങ്ങത്ത് സുഹൈർ അലിയുടെ വീടിനു മുകളിലേക്കാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ ഉണ്ടായ കാറ്റിൽ തെങ്ങ് വീണത്. വീടിനു മുകളിലുണ്ടായിരുന്ന വാട്ടർ ടാങ്കും അടുക്കള വശത്തെ പുകക്കുഴലും പൂർണമായും പാരപ്പറ്റ് ഭാഗികമായും തകർന്നു. സംഭവ സമയത്ത് ഭാര്യയും മൂന്നു മക്കളും വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. PEW ALN 1 water tank. തിരുവിഴാംകുന്നിൽ തെങ്ങ് വീണ് തകർന്ന വാട്ടർ ടാങ്ക് റോഡ് ഉദ്ഘാടനം ചെയ്തു അലനല്ലൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചിരട്ടക്കുളം വാക്കയിൽകടവ് റോഡ് വാർഡ് അംഗം പി. ഷമീർ ബാബു ഉദ്ഘാടനം ചെയ്തു. കെ. അബു, സാജിദ്, സുനീർ, ചെരിറക്കൻ, ഹംസ, സുനിൽ, അനിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.