സാന്ത്വന പരിചരണത്തിന് വിദ്യാർഥികളുടെ കൈത്താങ്ങ്​

കാരാകുർശ്ശി: സാന്ത്വന പരിചരണത്തിന്​ കാരാകുർശ്ശി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളുടെ കൈത്താങ്ങ്. 1,30,700 രൂപയാണ്​ എൻ.എസ്.എസ്, എസ്.പി.സി, ജെ.ആർ.സി, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നിവയിലെ വിദ്യാർഥികൾ ചേർന്ന്​ സമാഹരിച്ചത്. 1,00,700 രൂപ കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ പഞ്ചായത്ത് അംഗം സുഭാഷിന് കൈമാറി. രണ്ടുപേർക്ക്​ ഡയാലിസിസിന് സഹായമായി 15,000 രൂപ വീതം അഡ്വ. കെ. ശാന്തകുമാരി കെ. പ്രേംകുമാർ എം.എൽ.എക്ക് കൈമാറി. ജില്ല പഞ്ചായത്ത് അംഗം പി.എ. മൊയ്തീൻകുട്ടി, പ്രിൻസിപ്പൽ പ്രമീള, കവിത, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. പടം) KLKD Karakurssi അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ചികിത്സ ധനസഹായം കെ. പ്രേംകുമാർ എം.എൽ.എക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.