ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന ഓർഡിനൻസ് പിൻവലിക്കണം -വെൽഫെയർ പാർട്ടി

പാലക്കാട്: ലോകായുക്തയുടെ അധികാരത്തെ അപ്രസക്തമാക്കുന്ന ഓർഡിനൻസ് സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. പുതിയ ഭേദഗതിയോടെ ലോകയുക്തയുടെ പ്രസക്തിയും അധികാരവും ഇല്ലാതാകും. ഇടത് മന്ത്രിസഭയിലെ പല മന്ത്രിമാർക്കും എതിരായ കേസുകളും ദുരിതാശ്വാസ നിധി അടക്കമുള്ള കാര്യങ്ങളിലെ പരാതികളും അട്ടിമറിക്കപ്പെടും. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുജനങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല പ്രസിഡൻറ് പി.എസ്. അബൂഫൈസൽ ആവശ്യപ്പെട്ടു. ഭാരവാഹികളായ ചന്ദ്രൻ പുതുക്കോട്, എ. ദിൽഷാദലി, കെ.വി. അമീർ, സെയ്ദ് ഇബ്രാഹിം, റിയാസ് ഖാലിദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മോഹൻദാസ് പറളി സ്വാഗതവും വൈസ്‌ പ്രസിഡൻറ് എ. ഉസ്മാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.