സംസ്കരണ പ്ലാന്‍റില്ല; നാല് പഞ്ചായത്തുകളിൽ മാലിന്യം തള്ളൽ റോഡരികിൽ

പുതുനഗരം: മാലിന്യ സംസ്കരണ പ്ലാന്‍റ്​ ഇല്ലാതായതോടെ നാല് പഞ്ചായത്തുകളിൽ മാലിന്യം റോഡരികിൽ. പെരുവെമ്പ്, പുതുനഗരം, വടവന്നൂർ, മുതലമട പഞ്ചായത്തുകളിലാണ് പ്ലാന്‍റുകൾ ഇല്ലാത്തത്. ഇതുമൂലം മാലിന്യം ശേഖരിക്കുന്നതിനേക്കാൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ തന്നെ കത്തിക്കുന്ന തലതിരിഞ്ഞ പ്രവർത്തനങ്ങളാണ് ചില പ്രദേശങ്ങളിൽ നടക്കുന്നത്. മുതലമട ചുള്ളിയാർ പാലത്തിനടുത്ത് മൂന്ന് ടണ്ണിലധികം മാലിന്യമാണ് തള്ളിയിട്ടുള്ളത്​. പുതുനഗരം പഞ്ചായത്തിൽ കൊല്ലങ്കോട്, കൊടുവായൂർ, പാലക്കാട് റോഡുകളിൽ മാലിന്യം കുന്നുകൂടുകയാണ്. കഴിഞ്ഞ ദിവസം കൊല്ലങ്കോട് റോഡിലെ മാലിന്യക്കൂമ്പാരത്തിന് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ തീവെച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. പെരുവെമ്പ് പഞ്ചായത്തിൽ പെരുവെമ്പ് സർക്കാർ ആശുപത്രിക്ക്​ സമീപം മാലിന്യം കുന്നുകൂടുന്നത് തെരുവുനായ്ക്കൾ വിഹരിക്കാൻ കാരണമായി. വടവന്നൂർ പഞ്ചായത്തിൽ ഗായത്രിപ്പുഴയോരത്തുള്ള മാലിന്യം പരിസരവാസികൾക്ക് ദുരിതമായതോടെ പഞ്ചായത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത് കുഴിച്ചിട്ടു. മാലിന്യം ദിവസവും ശേഖരിക്കാത്തതാണ് റോഡരികിൽ കുന്നുകൂടാൻ വഴിവെക്കുന്നത്. പുതുനഗരം, പെരുവെമ്പ്, വടവന്നൂർ പഞ്ചായത്തുകളിൽ സംസ്കരണ കേന്ദ്രത്തിനായി സ്ഥലം കണ്ടെത്താൻ സാധിക്കാത്തത് വിലങ്ങുതടിയായി. ജില്ലയിൽ ഏറ്റവും വലിയ പഞ്ചായത്തായ മുതലമടയിൽ പ്ലാന്‍റ്​ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താത്തത് വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കി. പെരുവെമ്പ്, പുതുനഗരം പഞ്ചായത്തുകളും വടവന്നൂർ, മുതലമട പഞ്ചായത്തുകളും സംയുക്തമായി മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി പ്ലാന്‍റുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PEW-KLGD മുതലമട പഞ്ചായത്തിൽ ചുള്ളിയാർ പാലത്തിനടുത്ത മാലിന്യശേഖരം PEW-KLGD പുതുനഗരം-കൊടുവായൂർ പഞ്ചായത്ത് അതിർത്തിയിലെ മാലിന്യശേഖരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.