ആലത്തൂരിൽ ചെറിയ സംഖ്യകളുടെ മുദ്രപത്രം കിട്ടാനില്ല

ആലത്തൂർ: ചെറിയ സംഖ്യകളുടെ മുദ്രപത്രങ്ങൾ ആലത്തൂരിൽ കിട്ടാനില്ല. 100 രൂപയുടെയും 200 രൂപയുടെയും മുദ്രപത്രമാണ് കിട്ടാനില്ലാത്തത്. ആവശ്യക്കാർ ദിവസവും വന്ന് തിരിച്ചുപോകുകയാണ്. കരാറുകൾക്ക് 200 രൂപയുടെ പത്രമാണ് വേണ്ടത്. ട്രഷറികളിൽ നിന്നാണ് മുദ്രക്കടലാസ് വെണ്ടർമാർക്ക് നൽകുന്നത്. അവിടെ നിന്ന് ആവശ്യത്തിന് പേപ്പറുകൾ ലഭിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. 100, 200 രൂപയുടെ മുദ്രക്കടലാസ് ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി വേണമെന്നാണ് ആവശ്യം. ഇ-സ്റ്റാമ്പിങ് സംവിധാനം വരുന്നതിന്​ മുന്നോടിയായി മുദ്രക്കടലാസ് അച്ചടി നിർത്തിയിരിക്കുന്നതായാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.