മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ പി.ജി പ്രവേശനം തുടങ്ങി. അഖിലേന്ത്യ പ്രവേശന പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം സ്വദേശിയാണ് ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ പ്രവേശനം നേടിയത്. ഡെര്‍മ്മറ്റോളജി, ഓഫ്ത്താല്‍മോളജി, ഇ.എന്‍.ടി വിഭാഗങ്ങളിലായി ആറ് സീറ്റിലേക്കാണ് പ്രവേശനം. മൂന്ന് വിഭാഗത്തിലാണ് മെഡിക്കൽ കോളജിൽ പി.ജിക്ക് അനുമതി ലഭിച്ചത്. ഇതിന് പുറമെ മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്‌സ്, പള്‍മനറി മെഡിസിന്‍, റേഡിയോളജി എന്നീ വിഷയങ്ങളിലും പി.ജി കോഴ്‌സുകള്‍ തുടങ്ങാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇവ അനുവദിക്കാനുള്ള പരിശോധനകളും ഈവര്‍ഷം തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കും. അവസാന അലോട്ട്‌മൻെറ് പൂര്‍ത്തിയാകുന്നതോടെ ആദ്യ ബാച്ചിന് ക്ലാസുകള്‍ ആരംഭിക്കും. പി.ജി കോഴ്‌സുകള്‍ക്കായി ഓരോ വിഭാഗത്തിലും വകുപ്പ് മേധാവി, രണ്ട് പ്രഫസര്‍മാര്‍, അഞ്ച് അസോ. പ്രഫസര്‍മാര്‍, നാല് അസി. പ്രഫസര്‍മാര്‍ എന്നിവരുടെ തസ്തികകളും അനുവദിച്ചിട്ടുണ്ട്. പി.ജി കോഴ്സുകൾ തുടങ്ങുന്നതോടെ ത്വക്ക്, നേത്ര, ഇ.എൻ.ടി വിഭാഗങ്ങളിൽ നൂതന ചികിത്സ ലഭ്യമാകും. ഡോക്ടർമാരുടെ കുറവും നികത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.