കൊല്ലങ്കോട്: പറമ്പിക്കുളത്തെ തേക്കടി സെക്ഷൻ ഉൾപ്പെടുന്ന കൊല്ലങ്കോട് റേഞ്ചിലെ വനമേഖലയിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വനം വകുപ്പ്. വനം വകുപ്പും സംരക്ഷണ സമിതികളും (വി.എസ്.എസ്) ചേർന്നാണ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഡിസംബർ അവസാനത്തോടെ ആരംഭിച്ച ഫയർലൈൻ, ബോധവത്കരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. വനമേഖലയിലെ കാട്ടുതീ നിയന്ത്രിക്കാൻ അടിവാര പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ രൂപവത്കരിച്ച വന സംരക്ഷണ സമിതികളാണ് ഫയർലൈൻ സ്ഥാപിക്കുന്നതിൽ മുൻപന്തിയിലെന്ന് കൊല്ലങ്കോട് സെക്ഷൻ ഫോറസ്റ്റർ മണിയൻ പറഞ്ഞു. എലവഞ്ചേരി പഞ്ചായത്തിലെ പോക്കാമട മുതൽ മുതലമട പഞ്ചായത്തിലെ ചെമ്മണാമ്പതി അടിവാരം വരെ 22 കിലോമീറ്ററിലധികം ഫയർലൈനുകൾ സ്ഥാപിക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്. എലവഞ്ചേരി പോക്കാമടയിൽ ഈ പ്രദേശങ്ങളിലെ സോളാർ വേലികളിൽ പാഴ്ച്ചെടികൾ പടരാതിരിക്കാൻ വേലികൾക്കടുത്തുള്ള അടിക്കാട് വെട്ടുന്നതു മുതൽക്കുള്ള പണികൾ നടക്കുന്നതായി വനം അധികൃതർ പറഞ്ഞു. നാട്ടുകാരുടെയും കർഷകരുടെയും സഹകരണമുണ്ടെങ്കിൽ കാട്ടുതീയിൽനിന്ന് വനത്തെ സംരക്ഷിക്കാനാകുമെന്ന വിശ്വാസത്തിലാണ് വനം വകുപ്പ്. PEW-KLGD കൊല്ലങ്കോട് വനം റേഞ്ചിൽ ഉൾപ്പെട്ട പ്രദേശത്ത് പുരോഗമിക്കുന്ന ഫയർ ലൈൻ പ്രവർത്തനങ്ങൾ വനത്തിൽ കുടിവെള്ള സംഭരണികൾ വേണമെന്ന് കൊല്ലങ്കോട്: വനത്തിനകത്ത് മൃഗങ്ങൾക്ക് കുടിവെസംഭരണികൾ സ്ഥാപിക്കണമെന്ന് കർഷകർ. വേനലിൽ കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ആനകൾ മുതൽ കാട്ടുപോത്ത്, മാൻ എന്നിവ അടിവാര പ്രദേശങ്ങളിലെ ജനവാസ മേഖലയിലേക്ക് കടക്കുന്നതിന് വഴിവെക്കുന്നതാണ് കൃഷിനാശങ്ങൾക്ക് കാരണമാകുന്നതെന്ന് കർഷകർ പറഞ്ഞു. എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിൽ 12 ജലസംഭരണികൾ നിർമിക്കണമെന്ന് വനസംരക്ഷണ സമിതി ജില്ല ജനറൽ കൺവീനർ സി. പ്രഭാകരൻ പറഞ്ഞു. കുടിവെള്ളത്തിനായി കാടിറങ്ങുന്ന വന്യജീവികൾ ജലവിതരണ പൈപ്പുകൾ, കുഴൽക്കിണറുകൾ, പ്ലാസ്റ്റിക് ജലസംഭരണികൾ എന്നിവ നശിപ്പിക്കുന്നത് പതിവാണ്. കുടിവെള്ളത്തിനായി ഇറങ്ങുന്ന വന്യജീവികളാണ് കൃഷി നാശം വരുത്തുന്നതെന്ന് മലയോര കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.