ജല അതോറിറ്റി വെട്ടിപ്പൊളിച്ചിട്ട പാതക്ക് ഒടുവിൽ ശാപമോക്ഷം * ഒറ്റപ്പാലം- മണ്ണാർക്കാട് പാതയിൽ മുരുക്കുംപറ്റ മുതൽ കടമ്പൂർ ഖാദി കേന്ദ്രം വരെയാണ് വെട്ടിപ്പൊളിച്ചത് ഒറ്റപ്പാലം: ജല അതോറിറ്റി വെട്ടിപ്പൊളിച്ചിട്ട് ഗതാഗതം ദുഷ്കരമാക്കിയ പാതക്ക് ഒടുവിൽ ശാപമോക്ഷം. അമ്പലപ്പാറ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഒറ്റപ്പാലം- മണ്ണാർക്കാട് പാതയിൽ മുരുക്കുംപറ്റ മുതൽ കടമ്പൂർ ഖാദി കേന്ദ്രം വരെയാണ് വെട്ടിപ്പൊളിച്ച നിലയിലുള്ളത്. ഇതിൽ പൈപ്പിടൽ പൂർത്തിയാക്കിയ പ്രദേശങ്ങളിലാണ് ആദ്യം റബറൈസ് ചെയ്ത് നവീകരിക്കുന്നത്. തിരുണ്ടി തോട് മുതൽ തിരുണ്ടി കുന്നുമ്മൽ പടി വരെ 400 മീറ്റർ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറത്തെ അമ്പലപ്പാറ വില്ലേജ് ഓഫിസ് മുതൽ ആയുർവേദ ആശുപത്രി വളവ് വരെ 400 മീറ്റർ പാതയും ഇതോടൊപ്പം നവീകരിക്കും. അമ്പലപ്പാറ സൻെററിൽ അപകടകരമാണ് പാതയുടെ സ്ഥിതി. അമ്പലപ്പാറ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളാണ് പാതയെ പോറലേൽപിച്ചത്. കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന രണ്ടാം ഘട്ടം കുടിവെള്ള പദ്ധതിയുടെ ഭാഗമായി മുരുക്കുംപറ്റയിലെ പച്ചിലക്കുണ്ട് ഭാഗത്തെ ജലസംഭരണിയിൽനിന്ന് കടമ്പൂരിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കാൻ കൂറ്റൻ ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാനാണ് പാത വെട്ടിപ്പൊളിച്ചിട്ടത്. പാത നവീകരണത്തിനായി 14.28 കോടി രൂപ നീക്കിവെച്ചിരുന്നെങ്കിലും കഴിഞ്ഞ ഏപ്രിലിൽ ടാർ ഇറക്കിയശേഷം നിർമാണം നടത്താനായില്ല. തിരുണ്ടി പൂളക്കുണ്ട് പ്രദേശത്തുൾപ്പെടെ എതിരെ വരുന്ന വാഹനങ്ങൾക്ക് വേണ്ടി അരിക് ചേർത്ത് നിർത്താൻ പോലും ഇടമില്ലാത്ത വിധം പാതയുടെ സ്ഥിതി ശോച്യമായി. പാതയുടെ അറ്റകുറ്റപ്പണികൾക്കായി പി.ഡബ്ല്യു.ഡി വിഭാഗം സമർപ്പിച്ച അപേക്ഷയിന്മേൽ കിഫ്‌ബി നടത്തിയ പരിശോധനയിൽ പാതക്ക് കേടുപാടുകളില്ലെന്നും നവീകരണം ആവശ്യമില്ലെന്നുമായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ പാതയുടെ നവീകരണം അത്യന്താപേക്ഷിതമാണെന്ന് ജല അതോറിറ്റി എടുത്ത നിലപാടാണ് ഇപ്പോഴത്തെ നവീകരണ പ്രവൃത്തികൾക്ക് ആക്കം കൂട്ടിയത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലം കുടിവെള്ള പദ്ധതിയുടെ പേരിൽ ടാറിങ് പൂർത്തിയാക്കി ദിവസങ്ങൾ മാത്രം പിന്നിട്ട പള്ളിപ്പടി-ഇട്ടിയിൽകുന്ന് പാത പോലുള്ള റോഡുകൾ ഇപ്പോഴും അറ്റകുറ്റപ്പണി കാത്ത് കിടക്കുന്നുണ്ട്. pew_otp_ അമ്പലപ്പാറ തിരുണ്ടിയിൽ നടക്കുന്ന പാത നവീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.