പാലക്കാട്: ഒലവക്കോട് എഫ്.സി.ഐ മാനേജർ എ.സി. രാമകൃഷ്ണന്‍റെ താമസ സ്ഥലത്ത് നിർത്തിയിട്ട . ഒലവക്കോട് കോഓപറേറ്റിവ് കോളജിന് സമീപം സ്വകാര്യ ലോഡ്ജിൽ നിർത്തിയിട്ട കാറിന്‍റെ മുൻവശത്തെ ചില്ലാണ് ഡിസംബർ 15ന് രാത്രി തകർത്തത്. രാമകൃഷ്ണൻ ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകി. അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്‍റെ പേരിൽ നവംബർ 30ന് ജോലിസ്ഥലത്ത് ഒരു വിഭാഗം ജീവനക്കാർ തന്നെ കൈയേറ്റം ചെയ്തിരുന്നതായും ഇവർക്ക് സംഭവത്തിലുള്ള പങ്ക് പൊലീസിന് നൽകിയ പരാതിയിൽ സൂചിപ്പിച്ചതായും രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.