നിയന്ത്രണം കർശനം; തിരക്കൊഴിഞ്ഞ് നെല്ലിയാമ്പതി

നെല്ലിയാമ്പതി: അവധി ദിവസങ്ങളിലെ ലോക്ഡൗൺ നെല്ലിയാമ്പതിയിലെ ടൂറിസം പോയന്‍റുകളെ കാര്യമായി ബാധിച്ചു. സീതാർകുണ്ട്, വ്യുപോയൻറ്​, കാരാശൂരി ഭാഗങ്ങൾ ഞായറാഴ്ച ഏറക്കുറെ വിജനമായിരുന്നു. പാടഗിരി പൊലീസിന്‍റെ പട്രോളിങ്ങും മേഖലയിൽ ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ അവധി ദിനങ്ങളിലെ വിശേഷാൽ സർവിസുകളും നിർത്തിവെച്ചിരുന്നു. ബൈക്കുകളിലും മറ്റും എത്തിയ സന്ദർശകരെ ചെക്ക് പോസ്റ്റ് അധികൃതർ തിരിച്ചയക്കുകയായിരുന്നു. പോത്തുണ്ടി ഉദ്യാനവും പാർക്കും അടഞ്ഞുകിടന്നു. നെന്മാറ പൊലീസിന്‍റെ പട്രോളിങ് ഉദ്യാനത്തിനടുത്ത് ഏർപ്പെടുത്തിയിരുന്നു. അവധി ദിവസങ്ങൾ ആഘോഷിക്കാൻ തലേദിവസം നെല്ലിയാമ്പതിയിൽ എത്തി റിസോർട്ടുകളിലും ഹോം സ്റ്റേകളിലും തങ്ങിയവർ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകാനാവാതെ നിരാശരായി. തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് അവർക്ക് തിരിച്ചുപോകാനായത്. ടൂറിസ്റ്റുകളില്ലാത്തതിനാൽ അവധി ദിവസങ്ങളിൽ ലഭിക്കുന്ന വരുമാനം ലഭിച്ചില്ലെന്ന് നൂറടി, പുലയമ്പാറ ഭാഗത്തെ കച്ചവടക്കാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.