മങ്കരയിൽ സി.പി.എം കൊടിമരവും ഫ്ലക്സും നശിപ്പിച്ചു

മങ്കര: തേനൂർ, മാങ്കുറുശി, മങ്കര, വെള്ളറോഡ്, കണ്ണംപരിയാരം മേഖലയിൽ സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും സാമൂഹിക വിരുദ്ധർ വ്യാപകമായി നശിപ്പിച്ചു. പൊലീസിൽ പരാതി നൽകിയതായി സി.പി.എം ലോക്കൽ സെക്രട്ടറി അബ്ദുൾ റഹിമാൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന യോഗം ലോക്കൽ സെക്രട്ടറി അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. സി.കെ. ചെന്താമര അധ്യക്ഷത വഹിച്ചു. പി.പി. സദാശിവൻ, ശിവദാസ്, സന്തോഷ്, കെ.ജി. അനീഷ്, സുധീർ, കെ.വി. ചെന്താമര എന്നിവർ സംസാരിച്ചു. PEW PTPL 2 മങ്കരയിൽ സി.പി.എമ്മിന്‍റെ കൊടികളും ഫ്ലക്സും നശിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധ യോഗം ലോക്കൽ സെക്രട്ടറി സി.എം. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.