മണ്ണാര്‍ക്കാടി‍െൻറ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെന്ന്​

മണ്ണാര്‍ക്കാടി‍ൻെറ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെന്ന്​ മണ്ണാര്‍ക്കാടി‍ൻെറ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെന്ന്​ മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിന്റെ ഇനിയുള്ള സമഗ്ര വികസനത്തിനായി പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചതായി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള 20 നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ സമര്‍പ്പിച്ചത്. റോഡുകള്‍, പാലങ്ങള്‍, ഉള്‍പ്പെടെ പശ്ചാത്തല വികസന സൗകര്യം, തൊഴിലവസരങ്ങള്‍ ലഭിക്കുന്ന സൈബര്‍ പാര്‍ക്കുകള്‍, സാങ്കേതിക വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍, കുടിവെള്ള പദ്ധതികള്‍, വന്യജീവി ശല്യത്തില്‍നിന്ന് കര്‍ഷകരെയും സമീപ വാസികളെയും സംരക്ഷിക്കാനുള്ള പദ്ധതികള്‍, കായിക മേഖലയുടെ പ്രോത്സാഹനം, ആദിവാസി പിന്നാക്ക മേഖലയുടെ ശാക്തീകരണം തുടങ്ങിയ എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കിയുള്ള പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഈ പദ്ധതി രേഖ അടിസ്ഥാനമാക്കിയായിരിക്കും ഈ കാലയളവിലെ വികസന പ്രവര്‍ത്തനങ്ങളെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മറ്റു വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അതിനു പുറമെയാണ് ഈ പദ്ധതികളെന്നും എം.എല്‍.എ വ്യക്തമാക്കി. ------------------------- പട്ടാമ്പിയിലെ റോഡുകളുടെ പ്രവൃത്തി വേഗത്തിലാക്കണമെന്ന്​ പട്ടാമ്പി: ജലജീവൻ പൈപ്പ് ലൈനിടുന്ന പ്രവൃത്തികൾ കാരണം മണ്ഡലത്തിലെ വിവിധ റോഡുകളുടെ റബറൈസിങ്​ അനിശ്ചിതത്വത്തിലായ പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കലക്ടർക്ക് നിർദേശം നൽകി. പാലക്കാട് ജില്ലയുടെ ഇൻഫ്രാസ്ട്രക്ചർ കോഓഡിനേഷൻ യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയാണ് ഫണ്ട് അനുവദിച്ചിട്ടും നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത റോഡുകളുടെ വിഷയം ഓൺലൈനായി മന്ത്രിയെ ധരിപ്പിച്ചത്. കൊപ്പം-വളാഞ്ചേരി, കൈപ്പുറം -വെളുത്തൂർ -ചെമ്പ്ര, തിരുവേഗപ്പുറ - അഞ്ചുമൂല, കൂരാച്ചിപ്പടി - നടുവട്ടം റോഡുകളുടെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കണമെന്ന്​ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. വെറ്ററിനറി ഹോസ്പിറ്റൽ - മുതുതല റോഡ് ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാലാണ് നിർമാണം നിർത്തിവെച്ചത്. റോഡ് നിർമാണത്തിനിടെ ബി.എസ്.എൻ.എൽ കേബിളുകൾ തകർത്തുകളഞ്ഞു എന്നതായിരുന്നു കേസ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി സ്വീകരിച്ചതായി എം.എൽ.എ അറിയിച്ചു. സാങ്കേതികത്വം പൂർത്തീകരിച്ച് നിർമാണം ആരംഭിക്കാൻ കഴിയാത്ത കിഫ്ബി ഏറ്റെടുത്ത പട്ടാമ്പി- കുളപ്പുള്ളി റോഡും പട്ടാമ്പി -മുതുതല റോഡും പട്ടാമ്പി പാലവും അടക്കമുള്ള പ്രവൃത്തികൾ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേകം പരിശോധിക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.