ആലത്തൂർ: രോഗാവസ്ഥയിൽ ഇടതുകാൽമുട്ടിന് താഴെ മുറിച്ചു മാറ്റേണ്ടി വന്ന പ്രകാശിന് ജീവിത മാർഗമായി ആരംഭിച്ച പെട്ടിക്കടയിലേക്ക് പോകാൻ വഴിയും വാഹനവും വേണം. എരിമയൂർ കൂട്ടാല കണ്ണമ്പുള്ളിയിൽ പ്രകാശന് രോഗാവസ്ഥയെ തുടർന്ന് ഇടതുകാലിൻെറ ഭാഗം മുറിച്ചു നീക്കേണ്ടി വന്നത്. കൂലിപ്പണി ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. ഇതോടെ ഭാര്യയും മൂന്ന് മക്കളുമുള്ള പ്രകാശിൻെറ ജീവിതമാർഗം നിലച്ചു. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ തില്ലക്കാട്- കണ്ണമ്പുള്ളി റോഡിൽ പെട്ടികട നടത്തുകയാണിപ്പോൾ. ഊന്നുവടിയുടെ സഹായത്തോടെയാണ് ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് കണ്ണമ്പുള്ളിയിലെ പെട്ടി കടയിലേക്ക് വന്നു പോകുന്നത്. വീട്ടിലേക്കുള്ള ഏകദേശം 100 മീറ്റർ ദൂരം ഇടുങ്ങിയ ഇടവഴി കടന്നുവേണം റോഡിലെത്താൻ. ഇടവഴിയിൽ ഇരുചക്രവാഹനങ്ങൾക്ക് പോകാൻ പറ്റും. മൂന്നോ അതിലധികമോ ചക്രമുള്ള വാഹനങ്ങൾക്ക് ഇടവഴിയിലൂടെ പോകാൻ കഴിയില്ല ഇതാണവസ്ഥ. മുച്ചക്രവാഹനത്തിനും ഇടവഴി വീതി കൂട്ടികിട്ടാനുമായി എരിമയൂർ ഗ്രാമപഞ്ചായത്തിനെ സമീപിച്ച് കാത്തിരിക്കുകയാണ്. pew prakash ഊന്ന് വടിയുടെ സഹായത്തോടെ ഉപജീവനത്തിനായി നടത്തുന്ന ഒരു കിലോമീറ്റർ അകലെയുള്ള പെട്ടി കടയിലേക്ക് പോകുന്ന പ്രകാശ് പഠനോപകരണങ്ങൾ നൽകി ആലത്തൂർ: ജി.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. കെ.ഡി. പ്രസേനൻ എം.എൽ.എ വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റംല ഉസ്മാൻ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് നേടിയ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. എച്ച്.എം ഇൻ ചാർജ് ഗോപിനാഥ്, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മുബാറക്, ജോൺസൺ, സ്റ്റാഫ് സെക്രട്ടറി യു. ബാവ എന്നിവർ സംസാരിച്ചു. പടം pew study meterial ആലത്തൂർ ജി.എം.എൽ.പി സ്കൂളിൽ സൗജന്യ പഠനോപകരണ വിതരണം കെ.ഡി. പ്രസേനൻ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.