'അതിജീവനം' ഓൺലൈൻ കൗൺസിലിങ്​ തുടങ്ങി

പട്ടാമ്പി: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി 'അതിജീവനം' ഓൺലൈൻ കൗൺസിലിങ്​ പ്രോഗ്രാം ആരംഭിച്ചു. എട്ട്​മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൈക്കോളജിക്കൽ കൗൺസിലർമാരുമായി സംസാരിക്കുന്നതിന് എസ്.എസ്.കെ മുന്നോട്ടുവെക്കുന്ന പരിപാടിയാണ് 'അതിജീവനം'. കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുട്ടികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ. വിദ്യാലയങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ കൂട്ടുകാരേയും അധ്യാപകരെയും കാണാനോ പ്രശ്നങ്ങൾ പങ്കുവെക്കാനോ അവസരം ഇല്ലാതായിരിക്കുന്നു. ഓൺലൈൻ പഠനത്തോടൊപ്പം അവർക്ക് മാനസിക പ്രശ്നങ്ങളിൽ ശരിയായ ഉപദേശവും പിന്തുണയും നൽകേണ്ടതുണ്ട്. ജൂലൈ അഞ്ച്​ മുതൽ 15 വരെ വൈകുന്നേരം മൂന്ന്​ മുതൽ അഞ്ച്​ വരെ കുട്ടികൾക്ക് സൈക്കോളജിക്കൽ കൗൺസിലർമാരായ കെ. ഗ്രീഷ്മ, മാർട്ടിന സണ്ണി, രശ്മി എന്നിവരുമായി ഫോണിൽ സംസാരിക്കാമെന്ന് പട്ടാമ്പി ബി.പി.സി വി.പി. മനോജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.