മണികണ്​ഠനും സരസ്വതിക്കും കരുതലായി പൊലീസ്​

തൃത്താല: പരുതൂർ പഞ്ചായത്തിലെ തെക്കുമുറി നരിപ്പറ്റ കോളനിയിലെ ഭിന്നശേഷിക്കാരനായ മണികണ്ഠനും സഹോദരി സരസ്വതിക്കും സഹായവുമായി പൊലീസ്​. തൃത്താല ജനമൈത്രി പൊലീസ്​ ബെഡും ഫാനും അടക്കം അടിസ്ഥാന സൗകര്യങ്ങളും വസ്​ത്രങ്ങളും എത്തിച്ചുനൽകി. ജനമൈത്രി പി.ആര്‍.ഒ അഡീഷനൽ എസ്.ഐ ഷൗക്കത്തലി മണികണ്ഠ​ൻെറ മാതാവ് കാർത്യായനിക്ക് സഹായം കൈമാറി. ദലിത് ഫോറം സംസ്ഥാന പ്രസിഡൻറ്​ ചോലയിൽ വേലായുധൻ, ജനമൈത്രി ബീറ്റ് ഓഫിസർ ഷമീറലി, ബഷീർ കാങ്കുന്നത്ത്, സി.കെ. വിജയൻ എന്നിവർ പങ്കെടുത്തു. വ്യാജരേഖ; സമഗ്രാന്വേഷണം വേണമെന്ന് ആനക്കര: പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ വ്യാജരേഖ ചമച്ച് വിവിധ ക്ഷേമ പെൻഷനുകൾ തട്ടിയെടുത്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കേരള ദലിത് ഫോറം ജില്ല കമ്മിറ്റി. ജില്ല പ്രസിഡൻറ്​ മണികണ്ഠൻ ചെമ്പ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ ചോലയിൽ വേലായുധൻ, ജനറൽ സെക്രട്ടറി സി.കെ. വിജയൻ, പി. പ്രസാദ്, എം.പി. അനീഷ്, ടി.പി. ബാലൻ, അഭിലാഷ്, സുരേഷ് പൂലേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.