അടച്ചുപൂട്ടൽ; മണ്ണാർക്കാട് പട്ടിണി സമരവുമായി വ്യാപാരികൾ

മണ്ണാർക്കാട്: നഗരസഭയിലെ ടി.പി.ആർ നിർണയം അശാസ്​ത്രീയമാണെന്നും പരിശോധന വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്​ വ്യാപാരികൾ വ്യാഴാഴ്ച പട്ടിണി സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിശോധനകൾ കാര്യക്ഷമമായി നടത്താതെ നഗരസഭയിൽ ടി.പി.ആർ കൂടുതലാണെന്ന് പറഞ്ഞ് അടച്ചിടുന്നതോടെ വ്യാപാരികൾ ദുരിതത്തിലാണ്​. ബാങ്കുകളിലും ബസുകളിലും മദ്യ വിൽപന സ്ഥാപനങ്ങളിലും ബാധകമല്ലാത്ത ടി.പി.ആർ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് മാത്രം ബാധകമാക്കുന്നത് ഉചിതമല്ലെന്നും നേതാക്കൾ പറഞ്ഞു. പട്ടിണി സമരത്തി​ൻെറ ഭാഗമായി വ്യാഴാഴ്​ച നഗരസഭയിൽ മെഡിക്കൽ ഷോപ്പും ഹോട്ടലുമൊ​ഴികെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അടച്ചിടുമെന്നും കടകൾക്ക് മുന്നിൽ പ്ലക്കാർഡ് പിടിച്ചു പ്രതിഷേധിക്കുമെന്നും വ്യാപാരികൾ പറഞ്ഞു. യൂനിറ്റ് പ്രസിഡൻറ് ബാസിത്ത് മുസ്​ലിം, ജനറൽ സെക്രട്ടറി രമേഷ് പൂർണിമ, ജോൺസൺ, ഷമീർ യൂനിയൻ, വി.കെ.എച്ച്. ഷമീർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.