കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ സി.പി.ഐക്കും സി.പി.എമ്മിനുമിടയിൽ നിലനിന്നിരുന്ന ഭിന്നതയുടെ മഞ്ഞുരുകുന്നു. ഇടതുമുന്നണി ഭരണസമിതിയുടെ പ്രസിഡൻറിനെതിരെ അവിശ്വാസം രേഖപ്പെടുത്തി സി.പി.ഐ പ്രതിനിധിയും പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോർജ് തച്ചമ്പാറയും എൽ.ഡി.എഫ് സ്വതന്ത്രൻ അബൂബക്കറും ഒപ്പിട്ട് നൽകിയ കത്തിൻെറ പശ്ചാത്തലത്തിൽ ഉടലെടുത്ത ഭിന്നതക്കും പരസ്പര പഴിചാരലിനുമാണ് അവസാനമാകുന്നത്. ഇരു പാർട്ടികളുടെയും പ്രമുഖരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെ നടന്ന അനുരഞ്ജന ചർച്ചയിൽ വീഴ്ചകൾ പരിഹരിച്ച് ഒരുമിച്ച് ഭരണസമിതിയെ നയിക്കാൻ ധാരണയായി. തച്ചമ്പാറ സി.പി.ഐ ഓഫിസിൽ നടന്ന ചർച്ചയിൽ സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം കെ.കെ. നാരായണൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻറ് ഒ. നാരായണൻകുട്ടി എന്നിവർ പെങ്കടുത്തു. എൽ.ഡി.എഫ് സ്വതന്ത്രൻ അബൂബക്കറുമായി പാർട്ടി നേതൃത്വം നേരേത്ത ചർച്ച നടത്തി രമ്യതയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.