കേരളശ്ശേരി: ഹൈസ്‌കൂൾ കേരളശ്ശേരിയുടെ വായനവാരാചരണ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ്, സംസ്‌കൃതം ക്ലബ്, അർറബീഅ അറബിക് ക്ലബ് എന്നിവ സംയുക്തമായി വായന വിരുന്ന്, വായന ആസ്വാദനം തുടങ്ങിയവ സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന വായന വിരുന്ന് കഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി. രാധിക അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. ശശി, മാനേജ്‌മൻെറ് സെക്രട്ടറി നീലകണ്ഠൻ നമ്പൂതിരി, പ്രിൻസിപ്പൽ സിനി, കെ. കൃഷ്ണൻകുട്ടി, കവയിത്രി തുളസി കേരളശ്ശേരി, കെ. ഗീത ദേവി, വി.എം. നൗഷാദ്, എം. ലീല, എ.ടി. ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.