നിയമലംഘനം; സ്ഥാപനത്തിനെതിരെ നടപടിയെടുത്തു

മണ്ണാർക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഇ കോമേഴ്‌സ് സ്ഥാപനം വ്യാപാരി പ്രതിഷേധത്തെ തുടർന്ന് പൊലീസ് പൂട്ടി. മണലടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും മൊബൈൽ ഫോൺ വിൽപനക്കാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. രാവിലെ അഞ്ചിന്​ തുറന്നു പ്രവർത്തിക്കുന്നതായി സ്ഥാപനത്തിനെതിരെ പരാതി ഉയർന്നതോടെയാണ് തിങ്കളാഴ്ച പൊലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിലുണ്ടായിരുന്ന 12 പേർക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.