ലാപ്ടോപ്പിന് മുന്നിൽ ഇരട്ടകളുടെ ആദ്യക്ഷരം

ആനക്കര: ബാഗില്ല, കളിപ്പാട്ടമില്ല; ഇരട്ടകള്‍ക്ക് ആദ്യക്ഷരത്തി​ൻെറ മധുരം ഡിജിറ്റലായി. ആനക്കര ചോലയില്‍ സബീല്‍ മുഹമ്മദ്-രഹ്ന അബ്​ദുറഹ്മാന്‍ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് ആദ്യക്ഷരം കുറിക്കാന്‍ ആനക്കര സ്വാമിനാഥ വിദ്യാലയ ഡയറ്റ്‌ലാബ് സ്‌കൂളില്‍ ചേർന്നത്. സഫ ബിന്‍ത് സബീല്‍, മര്‍വ ബിന്‍ത് സബീല്‍ എന്നിവരാണ്​ എല്‍.കെ.ജിയിൽ പ്രവേശനം നേടിയത്​. കോവിഡ് പ്രതിസന്ധി കാരണം ക്ലാസെല്ലാം ഓണ്‍ലൈനിലാ​െണന്നുള്ള വിവരമൊന്നും ഇവര്‍ക്ക് അറിയി​െല്ലങ്കിലും സ്‌കൂളിലേക്ക് പോകാന്‍ രണ്ടുപേര്‍ക്കും പുത്തന്‍ ഉടുപ്പ്, ബാഗ്, കുട, ചോറുപാത്രം, വാട്ടര്‍ ബോട്ടില്‍, അടക്കം മാതാപിതാക്കള്‍ വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഈ വര്‍ഷവും കോവിഡ് മൂലം ക്ലാസുകള്‍ ഓണ്‍ലൈനിലാകുമെന്നതിനാല്‍ രണ്ടുപേര്‍ക്കും കൂടി ഒരു പുതിയ ലാപ്ടോപ് വാങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികളായതിനാല്‍ ഇവര്‍ക്ക് മൊബൈല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗിക്കാന്‍ കഴിയി​െല്ലന്നതാണ് ലാപ്ടോപ് വാങ്ങാന്‍ കാരണം. അഞ്ചാം ക്ലാസുകാരിയായ ശസ്ഫ ബിന്‍ത് സബീല്‍, മൂന്നാം ക്ലാസുകാരിയായ ഷെസ്മിന്‍ ബിന്‍ത് സബീല്‍ എന്നിവരാണ്​ ഈ ഇരട്ടകളുടെ സഹോദരിമാർ. ഇവരും ആനക്കര സ്വാമിനാഥ വിദ്യാലയ ഡയറ്റ്‌ലാബ് സ്‌കൂളിലാണ്​ പഠിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.