ഡോമിസിലിയറി കെയർ സൻെറർ പ്രവർത്തനം ആരംഭിച്ചു ഡൊമിസിലറി കെയർ സൻെറർ പ്രവർത്തനം ആരംഭിച്ചു പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൻെറ കീഴിൽ നരിപ്പറമ്പ് ജി.യു.പി സ്‌കൂളിൽ ഡോമിസിലിയറി കെയർ സൻെറർ പ്രവർത്തനമാരംഭിച്ചു. ഒമ്പതു മുറികളിൽ ഏഴ് ബെഡുകൾ വീതം 63 ആളുകൾക്കുള്ള താമസ സൗകര്യമാണ് ആദ്യഘട്ടം ഒരുക്കിയത്. കെട്ടിടത്തിൻെറ മുകളിലും താഴെയുമായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം, അവശ്യ മരുന്നുകൾ, ഗ്ലൗസ്, മാസ്ക്, പി.പി.ഇ കിറ്റ് എന്നീ സൗകര്യങ്ങൾ ക്യാമ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റാഫ് നഴ്സിൻെറയും, കെയർടേക്കർമാരുടെയും മുഴുവൻ സമയ സേവനം, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്, വിനോദത്തിനും വായനക്കുമായി പ്രത്യേക കോർണറുകൾ എന്നിവയും സജ്ജീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ സംഘത്തിൻെറ സേവനവും സൻെററിൽ ഉറപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ടി. മുഹമ്മദലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.