അയിലൂർ ഭാഗത്ത് എക്സ്​സൈസ് ​പരിശോധന

നെന്മാറ: അയിലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാജവാറ്റ്​ കണ്ടെത്തിയതിനെ തുടർന്ന് നെന്മാറ എക്സൈസ് സർക്കിൾ ഇൻസ്​പെക്​ടറുടെ നേതൃത്വത്തിൽ പട്രോളിങ്​ ശക്തമാക്കി. തിരുവഴിയാട്, കയറാടി പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോക്ഡൗണി​ൻെറ മറവിൽ വാറ്റുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് അധികൃതർ കണ്ടെത്തിയിരുന്നു. വ്യാജ വാറ്റ്​ കർശനമായി തടയാനായി ഈ ഭാഗങ്ങളിൽ രാത്രി പട്രോളിങ്​ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രഹസ്യവിവരങ്ങൾ പിന്തുടർന്നും അന്വേഷണമുണ്ട്. ലോക് ഡൗൺ ശക്തമായതോടെയാണ് ഉൾനാടൻ പ്രദേശങ്ങളിൽ വ്യാജവാറ്റിനുള്ള ശ്രമങ്ങൾ നടന്നുവരുന്നത്. വ്യാജമദ്യം കടത്തുന്ന സംഘങ്ങളും ഈ പ്രദേശത്ത് സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.