നെന്മാറയിൽ കർശന പരിശോധന

നെന്മാറ: ട്രിപ്ൾ ലോക്ഡൗൺ തുടരുന്ന പഞ്ചായത്തിലെ അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. അയിലൂർ പഞ്ചായത്തിലെ കയറാടി ഭാഗത്തേക്ക് ഗതാഗതം പൂർണമായും നിയന്ത്രിച്ചു. കയ്​പഞ്ചേരിയിൽനിന്ന് അയിലൂർ പഞ്ചായത്ത് പ്രദേശത്തേക്കുള്ള വഴികളും അടച്ചുകെട്ടി. നെന്മാറ പൊലീസ് ഈ ഭാഗത്ത് നിരീക്ഷണവും ആരംഭിച്ചു. ടൗണിലേക്കുള്ള എല്ലാ റോഡുകളും അടഞ്ഞുകിടക്കുകയാണ്. അവശ്യവസ്തുക്കൾ ആവശ്യക്കാർക്ക് എത്തിക്കാൻ വാർഡുതല വളൻറിയർമാർക്ക് ചുമതലയുണ്ട്. അനാവശ്യമായി വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതും പൊലീസ് വിലക്കി. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും ഇത് രോഗവ്യാപനത്തെ തടയാൻ സഹായമാവുമെന്നുമാണ് ആരോഗ്യ പ്രവർത്തകരും പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.