ഭക്ഷ്യ കിറ്റ് നൽകി

പട്ടാമ്പി: ലോക്ഡൗൺ കാരണം കട തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കച്ചവടക്കാർക്ക്‌ വിളയൂർ പഞ്ചായത്ത്‌ 15ാം വാർഡ്‌ മെംബർ മുജീബ്‌ കരുവാൻകുഴി വിഷൻ 15 കൺട്രോൾ റൂമിൽനിന്ന്​ ഭക്ഷ്യ കിറ്റുകൾ നൽകി. കൂരാച്ചിപ്പടി, എടപ്പലം, ആലിക്കപ്പള്ള്യാൽ, കുപ്പൂത്ത്‌, വള്ളീത്ത്‌, കണ്ടേങ്കാവ്‌ തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികളിൽ അർഹരെ തെരഞ്ഞെടുത്താണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ എ. ഷാബിറ, പഞ്ചായത്ത്‌ പ്രസിഡൻറ് ബേബി ഗിരിജ, വാർഡ്‌ മെംബർ രാജൻ പുന്നശ്ശേരി, മുൻ പ്രസിഡൻറ് കെ. മുരളി, മുസ്തഫ മലവട്ടം, സുരേന്ദ്രൻ വലിയതൊടി എന്നിവരും വളൻറിയർമാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.