സേവന പ്രവര്‍ത്തകർക്കെതിരെ പൊലീസ് നടപടിയെന്ന്​ പരാതി

ആനക്കര: സേവന പ്രവര്‍ത്തകരെ ജില്ല അതിർത്തിയിൽ പൊലീസ് തടയുന്നതായി പരാതി. തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലുള്ളവർ മരുന്ന് വാങ്ങാൻ പോകുന്നത് അഞ്ച് കിലോമീറ്റർ അകലെയുള്ള മലപ്പുറം ജില്ലയിലെ എടപ്പാൾ ടൗണിലേക്കാണ്​. ഇവിടേക്ക് പോകുന്ന ആര്‍.ആര്‍.ടി വളൻറിയർമാരെ തടയുകയും വാഹനം കസ്​റ്റഡിയിൽ എടുക്കുകയും ചെയ്യുന്നുവെന്നതാണ് പരാതി. വളൻറിയർമാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ്​ ചങ്ങരംകുളം പൊലീസി​ൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് കപ്പൂര്‍ പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.